പാരീസ്: യൂറോ 2020ന് മ്യൂണിക്ക് വേദിയാകും. ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയാണ് ജര്‍മനിയിലെ പോരട്ടങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് യുവേഫ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം യൂറോ കപ്പ് പോരാട്ടങ്ങള്‍ക്കുള്ള രണ്ട് വേദികളില്‍ മാറ്റമുണ്ട്. സ്‌പെയിനിലെ ബില്‍ബാവോ നഗരത്തിന് പകരം സെവിയ്യയും ഇംഗ്ലണ്ടിലെ ഡബ്ലിന്‍ നഗരത്തിന് പകരം സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗും ആതിഥേയത്വം വഹിക്കും. 12 ഇടങ്ങളിലായാണ് ഇത്തവണ മത്സരം.
ഗാലറിയിലേക്ക് കാണികളെ അനുവദിക്കാന്‍ സാധിക്കാത്തതിനാലാണ് ബില്‍ബാവോ, ഡബ്ലിന്‍ നഗരങ്ങളെ യുവേഫ ഒഴിവാക്കിയത്. അതേസമയം ചുരുങ്ങിയത് 14,500 പേരെ മ്യൂണിക്കില്‍ ഗാലറിയിലേക്ക് പ്രവേശിപ്പിക്കും. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടായ അലയന്‍സ് സ്റ്റേഡിയത്തിലാണ് മ്യൂണിക്കിലെ മത്സരങ്ങള്‍ നടക്കുക. നാല് മത്സരങ്ങള്‍ക്കാണ് അലയന്‍സ് സ്റ്റേഡിയം വേദിയാവുക.