ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ആദ്യ സമനില. ആന്‍ഫീല്‍ഡില്‍ ബേണ്‍ലിക്ക് എതിരെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച് പിരഞ്ഞു. ലിവര്‍പൂളിനായി സ്കോട്ടിഷ് പ്രതിരോധ താരം റോബെര്‍ട്ടസണ്‍ ആദ്യപകുതിയിലെ 34ാം മിനുട്ടില്‍ ഗോള്‍ നേടി. ഫാബിനോയുടെ അസിസ്റ്റ് ഹെഡറിലൂടെ റോബെര്‍ട്ട്സണ്‍ വലയിലെത്തിക്കുകയായിരുന്നു. അതേസമയം ബേണ്‍ലിക്കായി റോഡ്രിഗസ് 69ാം മിനുട്ടില്‍ സമനില ഗോള്‍ നേടി.
ഇപിഎല്‍: ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിന് ആദ്യസമനില - liverpool news
ബേണ്‍ലിക്ക് എതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇപിഎല്ലിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാലെ ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ 100 പോയിന്‍റ് നേട്ടം മറികടക്കാനാകൂ
ഇതിന് മുമ്പ് ലീഗിലെ ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന 17 മത്സരങ്ങളിലും ചെമ്പട വിജയിച്ച ചെമ്പടക്ക് സമനില തിരിച്ചടിയായി. ലീഗിലെ 19 ഹോം മത്സരങ്ങളും ജയിച്ച് റെക്കോഡിടാനായിരുന്നു ലിവര്‍പൂളിന് നേരത്തെ അവസരം ലഭിച്ചിരുന്നത്. അതേസമയം ലീഗില്‍ 93 പോയിന്‍റുള്ള ലിവര്‍പൂളിന് ശേഷിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചാലെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ക്ലബെന്ന റെക്കോഡ് സ്വന്തമാക്കാനാകൂ. നിലവില്‍ 2017-18 സീസണില്‍ 100 പോയിന്‍റ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി മാത്രമാണ് ലീഗില്‍ 100 പോയിന്‍റ് എന്ന കടമ്പ മറികടന്നത്.