മാഞ്ചസ്റ്റര്‍: കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കുറാന്‍ ഹോട്ടല്‍ റൂമില്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചു. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ അംഗമാണ് കുറാന്‍. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ കുറാന്‍ സ്രവ പരിശോധനക്ക് വിധേയനായിട്ടുണ്ട്. നിലവില്‍ പരമ്പരക്ക് മുന്നോടിയായി ടീം അംഗങ്ങള്‍ ഹോട്ടലില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്. അതേസമയം ഇംഗ്ലണ്ടിന്‍റെ സന്നാഹ മത്സരത്തിലെ ശേഷിക്കുന്ന ദിവസങ്ങള്‍ കുറാന് നഷ്‌ടമാകും.
ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കുറാന് കൊവിഡ് 19 ലക്ഷണങ്ങള്‍ - സാം കുറാന്‍ വാര്‍ത്ത
കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സാം കുറാന്‍ ഹോട്ടല്‍ മുറിയില്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചു.
സാം കുറാന്
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ജൂലായ് എട്ടിന് സതാംപ്റ്റണില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസിനെതിരെ ഇംഗ്ലീഷ് ടീം കളിക്കുക. കൊവിഡ് 19നെ തുടര്‍ന്ന് സ്‌തംഭിച്ച ക്രിക്കറ്റ് ലോകത്ത് പുനരാരംഭിക്കുന്ന ആദ്യ മത്സരമാണ് ഇത്.