സതാംപ്റ്റണ്‍: കൊവിഡ് 19നെ തുടര്‍ന്ന് സജീവമാകുന്ന ക്രിക്കറ്റ് ലോകത്തെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ടീമിനെ നയിക്കും. ഭാര്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് ടെസ്റ്റ് ടീമിനെ പതിവായി നയിച്ചിരുന്ന ജോ റൂട്ട് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോസ് ബട്ട്ലറാണ് ഉപനായകന്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജാക്ക് ലീച്ച്, ഓള്‍ റൗണ്ടര്‍ മോയിന്‍ അലി എന്നിവര്‍ ഇല്ലാതെയാകും ആതിഥേയര്‍ വിന്‍ഡീസിനെ നേരിടുക. അതേസമയം ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിന്നും ഒഴിവാക്കിയ ഓഫ് സ്പിന്നര്‍ ഡോം ബെസ്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആഷസിലെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു കിവീസിനെതിരായ മത്സരത്തില്‍ നിന്നും ബെസ്സിനെ ഒഴിവാക്കിയത്.
സ്രവപരിശോധനാ ഫലം വന്നു; സാം കുറാന് കൊവിഡില്ല
https://www.etvbharat.com/malayalam/kerala/briefs/brief-news/result-of-secretion-test-results-came-out-sam-curran-had-no-covid/kerala20200703220024474
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒമ്പതംഗ റിസര്‍വ് നിരയും ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വയം ഐസൊലേഷനില്‍ പോയ സാം കുറാനും റിസര്‍വ് ടീമില്‍ ഉള്‍പെട്ടിട്ടുണ്ട്. കൊവിഡ് 19നെ തുടര്‍ന്ന് സതംഭിച്ച ക്രിക്കറ്റ് ലോകത്ത് പുനരാരംഭിക്കുന്ന ആദ്യ ടെസ്റ്റിനാണ് സതാംപ്റ്റണ്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്.
ഇംഗ്ലീഷ് ടീം
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്സ്, സ്റ്റുവര്‍ട്ട് ബോര്‍ഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാക്ക് ക്രോളി, ജോ ഡെന്‍ലി, ഓലി പോപ്പ്, ഡോം സിബ്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.
റിസര്‍വുകള്‍- ജെയിംസ് ബ്രേസി, സാം കുറാന്‍, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ഡാന്‍ ലോറെന്‍സ്, ജാക്ക് ലീച്ച്, സാക്വിബ് മഹമ്മൂദ്, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി ഫോബിന്‍സണ്‍, ഓലി സ്‌റ്റോണ്‍.