തൃശ്ശൂര്‍:തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ടുനൽകാന്‍ തയ്യാറാണെന്ന് ആന ഉടമകൾ. ജില്ലാ കലക്ടര്‍ പിവി അനുപമ വിളിച്ച് ചേര്‍ത്ത യോഗത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമെങ്കില്‍ പൂരത്തിനെഴുന്നള്ളിക്കും എന്ന അനുകൂല തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആന ഉടമകളുടെ പുതിയ തീരുമാനം.
പൂരത്തിനായി ആനകളെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉടമകള്‍ - trissur pooram
കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ആന ഉടമകള്‍ അനുകൂല നിലപാട് സ്വീകരിച്ചത്
ആന ഉടമകള്‍
കാഴ്ചക്ക് തകരാറുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് കലക്ടര്‍ അനുപമ നേരത്തെ അറിയിച്ചിരുന്നു. അതോടെ പൂരത്തിനായി ഒരു ആനയെപോലും വിട്ട് തരില്ലെന്ന് ആന ഉടമകള്‍ പറഞ്ഞു. തുടര്‍ന്നാണ് കലക്ടര്‍ സമവായ യോഗം വിളിച്ച് ചേര്‍ത്തത്.
അതേ സമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘം നാളെയെത്തും. വിശദപരിശോധനക്ക് ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക.