കാസര്‍കോട്: മഞ്ചേശ്വരത്ത് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഭാഷാ ന്യൂനപക്ഷത്തിന്‍റെ വോട്ടുറപ്പിക്കാന്‍ മൂന്ന് മുന്നണികളും. മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം യു.ഡി.എഫിനും ബി.ജെ.പിക്കുമാണ്. എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്ന് ഒരു വര്‍ഷക്കാലമായി ഒഴിഞ്ഞുകിടന്ന നിയോജക മണ്ഡലമാണ് മഞ്ചേശ്വരം. ഭാഷാ ന്യൂനപക്ഷത്തിന്‍റെ സ്വാധീനമാണ് ഈ മണ്ഡലത്തെ വേറിട്ട് നിര്‍ത്തുന്നത്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികള്‍ - മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; ഭാഷാ ന്യൂനപക്ഷത്തിന്‍റെ വോട്ടുറപ്പിക്കാന്‍ മൂന്ന് മുന്നണികളും
മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം യു.ഡി.എഫിനും ബി.ജെ.പിക്കുമാണ്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രനോട് 89 വോട്ടുകള്‍ക്കാണ് മുസ്ലീം ലീഗ് നേതാവ് പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ചത്. എന്നാല്‍ വോട്ട് ക്രമക്കേട് നടത്തിയാണ് അബ്ദുല്‍ റസാഖ് വിജയിച്ചതെന്നാരോപിച്ച് കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. അബ്ദുല്‍ റസാഖിന്‍റെ മരണ ശേഷവും കേസ് തുടര്‍ന്നതിനാല്‍ തെരഞ്ഞെടുപ്പ് വീണ്ടും നീണ്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 11,113 വോട്ടുകളുടെ ലീഡ് നേടാനായത് യു.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
Last Updated : Sep 22, 2019, 10:46 AM IST