കേരളം

kerala

ETV Bharat / briefs

എക്സിറ്റ് പോള്‍ ഫലങ്ങളുടെ ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - തെരഞ്ഞെടുപ്പ് കമ്മീഷന്‍

അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരിക.

എക്സിറ്റ് പോള്‍

By

Published : May 16, 2019, 9:11 AM IST

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഏഴ് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഉത്തരവ്. അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരിക. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സർവ്വേഫലം പുറത്തുവിട്ട മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details