ഇടുക്കി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അനുമതി കിട്ടാത്തതിനാൽ ആദിവാസി കുട്ടികൾക്കായി നിർമ്മിച്ച സ്കൂളിലേക്കുള്ള റോഡ് ടാർ ചെയ്യാനാവുന്നില്ലെന്ന് പരാതി. ഇടുക്കി സത്രത്തിലുള്ള സ്കൂളിലേക്കുള്ള വഴിയാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണി നടത്താതെ കിടക്കുന്നത്. ദേവസ്വം ബോർഡിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങുകയാണ് വിദ്യാർഥികളും നാട്ടുകാരും. 1999ൽ ദേവസ്വം ബോർഡിന്‍റെ കയ്യിൽ നിന്ന് വാങ്ങിയ ഭൂമിയിലാണ് ആദിവാസി കുട്ടികൾക്കായി സത്രത്തിൽ ഏക അധ്യാപക സ്കൂൾ ആരംഭിച്ചത്. പ്രദേശത്തെ എസ്.ഇ, എസ് ടി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ ആശ്രയിക്കുന്നതും ഈ സ്കൂളിനെ തന്നെ..
സ്കൂളിലേക്ക് റോഡില്ല: അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കാതെ ദേവസ്വം ബോർഡ് - നടക്കാൻ പൊട്ടിപ്പൊളിഞ്ഞ റോഡ്
ഇടുക്കി സത്രത്തിലുള്ള സ്കൂളിലേക്കുള്ള വഴിയാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണി നടത്താതെ കിടക്കുന്നത്. ദേവസ്വം ബോർഡിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങുകയാണ് വിദ്യാർഥികളും നാട്ടുകാരും

എന്നാൽ സ്കൂളിലേക്കുള്ള വഴി പാടെ തകർന്നുകിടക്കുകയാണ്. കുട്ടികൾ തെന്നി വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. പരാതി പെരുകിയപ്പോൾ വണ്ടിപ്പെരിയാർ പഞ്ചായത്ത് നാല് ലക്ഷം രൂപ റോഡ് ടാർ ചെയ്യുന്നതിനായി അനുവദിച്ചു. എന്നാൽ സ്കൂളിലേക്കുള്ള വഴി ഇപ്പോഴും ദേവസ്വം ബോർഡിന്‍റേതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ബോർഡിന്‍റെ അനുമതി വേണം. ഇതിനായി ദേവസ്വം കമ്മീഷണർ ഉൾപ്പടെയുള്ളവർക്ക് അപേക്ഷ നൽകി ആറ് മാസം കഴിഞ്ഞെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അവഗണന തുടർന്നാൽ വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.