കേരളം

kerala

ETV Bharat / briefs

വിദേശത്ത് മെഡിക്കൽ സീറ്റ് വാഗ്ദാനം; ദളിത് കുടുംബത്തെ വഞ്ചിച്ചതായി പരാതി - എഡ്യൂക്കേഷൻ കൺസൾട്ടൻസി

ഉക്രൈനിലെ സർവകലാശാലയിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന സാക്ക് എഡ്യൂക്കേഷൻ കൺസൾട്ടൻസി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്.

mbbs

By

Published : Jun 8, 2019, 10:57 PM IST

Updated : Jun 9, 2019, 7:03 PM IST

കോഴിക്കോട്: ഇന്ത്യയിൽ അംഗീകാരമില്ലാത്ത ഉക്രൈനിലെ സർവകലാശാലയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഒമ്പത് ലക്ഷം രൂപ തട്ടിയതായി ദളിത് കുടുംബത്തിന്‍റെ പരാതി. എരഞ്ഞിപ്പാലം കന്തൻ കരുണ നിവാസിൽ ഒഎം കൃഷ്ണൻകുട്ടി-കെപി സബിത ദമ്പതികളുടെ മകൾക്ക് ഉക്രൈനിലെ സർവകലാശാലയിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന സാക്ക് എഡ്യൂക്കേഷൻ കൺസൾട്ടൻസി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്.

വിദേശത്ത് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ദളിത് കുടുംബത്തെ വഞ്ചിച്ചതായി പരാതി

കഴിഞ്ഞ വർഷം പ്ലസ് ടു പാസായ കുട്ടിയെ നിരന്തരം ക്യാൻവാസ് ചെയ്തതിന്‍റെ ഭാഗമായാണ് ഉപരിപഠനത്തിനായി എഡ്യൂക്കേഷൻ കൺസൾട്ടൻസിയെ സമീപിക്കുന്നത്. ആദ്യം ചൈനയിൽ എംബിബിഎസിന് സീറ്റ് ഉണ്ടെന്നും ഇതിനായി മൂന്ന് ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പണം അടച്ചതിനുശേഷം ചൈനയിലെ എംബിബിഎസ് അഡ്മിഷൻ കഴിഞ്ഞെന്നും ഉക്രൈനിൽ ഇതേ കോഴ്സിന് ചേരാമെന്നും കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടറായ രസീൻ താപി ഉറപ്പ് നൽകി. ഉക്രൈനിൽ കോഴ്സിന് അഡ്മിഷൻ എടുക്കുന്നതിനായി വീണ്ടും 6,30,000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ക്ലാസ് ആരംഭിച്ചു മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇന്ത്യൻ വിദ്യാർഥിക്ക് സർവകലാശാലയിൽ പഠിക്കാൻ കഴിയില്ലെന്നും ഉടൻ തന്നെ കോളജ് വിട്ടുപോകണമെന്നും സർവകലാശാല അറിയിച്ചു.

പഠനം തുടരാൻ കഴിയാതെ വന്നതോടെ അവിടുത്തെ മലയാളികളുടെ സഹായത്തോടെ തന്‍റെ മകൾ മറ്റൊരു കോളേജിൽ അഡ്മിഷൻ തേടുകയായിരുന്നുവെന്ന് കൃഷ്ണൻകുട്ടി പറയുന്നു. അതേസമയം വിഷയം സാക്ക് എജുക്കേഷണൽ കൺസൾട്ടൻസി അധികൃതരെ അറിയിച്ചപ്പോൾ മോശമായാണ് പെരുമാറിയതെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കൃഷ്ണൻകുട്ടി പരാതിയിൽ പറയുന്നു.

Last Updated : Jun 9, 2019, 7:03 PM IST

ABOUT THE AUTHOR

...view details