മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു - land sliding
അസം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്
മലപ്പുറം: എടപ്പാള്‍ കാവിലപ്പടിയില്‍ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ജോലി ചെയ്യുകയായിരുന്ന ഗ്യാങ് ചന്ദിന്‍റെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഇയാളെ സഹതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കം ചെയ്താണ് പുറത്തെടുത്തത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.