കള്ളപ്പണക്കേസില്‍ വിവാദ മുസ്ലീം പ്രഭാഷകന്‍ സാക്കിർ നായിക്കിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണ ഇടപാടില്‍ സാക്കിർ നായിക്കിന്‍റെ 193.06 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചെന്ന് ഇഡി മുംബൈ കോടതിയെ അറിയിച്ചു. ഇതുവരെ 50.46 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇഡി കോടതിയെ അറിയിച്ചു.
സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം - ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍
സാക്കിർ നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 64.86 കോടി രൂപയുടെ അനധികൃത ഫണ്ട് സ്വീകരിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
![സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3170971-495-3170971-1556805032171.jpg)
സാക്കിർ നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 64.86 കോടി രൂപയുടെ അനധികൃത ഫണ്ട് സ്വീകരിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. 2016 ഡിസംബറിലായിരുന്നു നായിക്കിനും സഹായികള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി യുഎപിഎ ഉള്‍പ്പെടെ ചുമത്തി നായിക്കിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. മലേഷ്യയില്‍ കഴിയുന്ന നായിക്കിന്‍റെ സ്ഥാപനത്തിന് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇയാളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപേക്ഷ മലേഷ്യയുടെ പരിഗണനയിലാണ്.
ബംഗ്ലാദേശിലെ ധാക്കയില്‍ സ്ഫോടനങ്ങള്‍ നടത്തിയ ഭീകരന് പ്രേരണ നല്‍കിയത് സാക്കിർ നായിക്കിന്‍റെ പ്രസംഗങ്ങളാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.