കേരളം

kerala

ETV Bharat / briefs

പ്രഗ്യാ സിംഗിന് 72 മണിക്കൂര്‍ വിലക്ക്

വിലക്കുള്ളതിനാല്‍ 72 മണിക്കൂര്‍ നേരത്തേക്ക് പൊതുയോഗങ്ങള്‍, റാലി, റോഡ്ഷോ, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

ഫയൽ ചിത്രം

By

Published : May 5, 2019, 4:07 PM IST

ഭോപ്പാല്‍: ഹേമന്ദ് കര്‍ക്കറെയുടെ രക്തസാക്ഷിത്വം, ബാബ്റി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിനെ തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്ക് പൊതുയോഗങ്ങള്‍, റാലി, റോഡ്ഷോ, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.


മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ആദ്യ പരാമര്‍ശം. ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്‍റെ ശാപം കാരണമെന്നായിരുന്നു മറ്റൊരു വിവാദ പരാമര്‍ശം.

ABOUT THE AUTHOR

...view details