ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം - Kutch district news
4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് 1.8, 1.6, 1.7, 2.1 തീവ്രത രേഖപ്പെടുത്തിയ നാല് ചെറിയ ഭൂകമ്പങ്ങൾ പുലർച്ചെ 1.50 നും വൈകിട്ട് 4.32 നും ഇടയിൽ ഉണ്ടായതായും ഉദ്യോഗസ്ഥർ അറിയിച്ചു.
![ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം Earthquake of 4.2 magnitude hits Gujarat's Kutch district](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:10:59:1593956459-earthquake-0507newsroom-1593955937-438.jpg)
ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം. ഇന്ന് വൈകിട്ട് 5.11നാണ് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന് മുമ്പ് 1.8, 1.6, 1.7, 2.1 തീവ്രത രേഖപ്പെടുത്തിയ നാല് ചെറിയ ഭൂകമ്പങ്ങൾ പുലർച്ചെ 1.50 നും വൈകിട്ട് 4.32 നും ഇടയിൽ ഉണ്ടായതായും ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് ജൂൺ 14 ന് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സൗരാഷ്ട്ര പ്രദേശത്തിന്‍റെ പല ഭാഗങ്ങളിലും അന്ന് ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വളരെ ഉയർന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയാണ് കച്ച് ജില്ല. കുറഞ്ഞ തീവ്രതയുള്ള ഭൂകമ്പങ്ങൾ പതിവായി ഇവിടെ സംഭവിക്കാറുണ്ട്. 2001ൽ കച്ചിൽ ഉണ്ടായ ഭൂകമ്പം ഭുജ് ഭൂകമ്പം എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ഭൂചലനമായിരുന്നു അത്.