ദുബായ്: മുബൈക്ക് എതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിക്ക് തുടക്കത്തിലെ തിരിച്ചടി. മൂന്ന് ഓവര്‍ പൂര്‍ത്തിയാകുന്നതിനിടെ രണ്ട് വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്‌ടമായത്. ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോണിയസ് റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോള്‍ മൂന്നാമനായി ഇറങ്ങിയ അജിങ്ക്യാ രഹാനെ രണ്ട് റണ്‍സെടുത്തും ഓപ്പണര്‍ ശിഖര്‍ ധവാന്‍ 15 റണ്‍സെടുത്തും പുറത്തായി. രണ്ട് വിക്കറ്റ് വീഴ്ത്തിയ മുംബൈയുടെ ന്യൂബോള്‍ ആക്രമണത്തിന്‍റെ ആശാനായ ട്രെന്‍റ് ബോള്‍ട്ടാണ് ആക്രമണത്തിന് തുടക്കമിട്ടത്. വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്കിന് ക്യാച്ച് വഴങ്ങിയാണ് ഇരുവരും പുറത്തായത്.
ബോള്‍ട്ടാക്രമണത്തില്‍ ഡല്‍ഹിക്ക് തുടക്കത്തിലെ തിരിച്ചടി; മൂന്ന് വിക്കറ്റ് നഷ്‌ടം - bolt got wicket news
ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോണിയസ്, മൂന്നാമനായി ഇറങ്ങിയ അജിങ്ക്യാ രഹാനെ എന്നിവരുടെ വിക്കറ്റാണ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് വീഴ്‌ത്തിയത്
പിന്നാലെ ധവാനെ പുറത്താക്കി ഓഫ് ബ്രേക്ക് ബൗളര്‍ ജയന്ദ് യാദവ് ബോള്‍ട്ടിന് പിന്തുണയുമായെത്തി. അവസാനം വിവരം ലഭിക്കുമ്പോള്‍ നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ് ഡല്‍ഹി. ഒമ്പത് റണ്‍സെടുത്ത ശ്രേയസ് അയ്യരും നാല് റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍.
സീസണില്‍ ബുമ്രക്ക് ശക്തമായ പിന്തുണ നല്‍കിയ ബോള്‍ട്ട് മുംബൈയെ വിജയവഴിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 15 ഐപിഎല്ലുകളില്‍ നിന്നായി 24 വിക്കറ്റുകളാണ് നിലവില്‍ ബോള്‍ട്ടിന്‍റെ പേരിലുള്ളത്.