കോംഗോയിൽ ബോട്ട് മുങ്ങി 30 മരണം
കോംഗോയുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ലോകംഗ ഗ്രാമത്തിന് സമീപമായിരുന്നു അപകടം
കോംഗോ
കോംഗോ:കോംഗോയുടെ മായി ഡോമ്പ് നദിയിൽ ബോട്ട് മുങ്ങി 30 പേർ മരിച്ചു. ഇരുന്നൂറോളം പേരെ കാണാതായി. കോംഗോയുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ലോകംഗ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. 12 സ്ത്രീകളുടെയും 11 കുട്ടികളുടെയും ഏഴ് പുരുഷന്മാരുടെയുമടക്കം 30 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മരണ സംഖ്യ കൂടാൻ സാധ്യതയുണ്ട്. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം വ്യക്തമല്ല. നൂറ്റിയെഴുപതോളം പേരെ ഇതിനോടകം സുരക്ഷിത തീരത്ത് എത്തിച്ചിട്ടുണ്ട്.