സതാംപ്റ്റണ്‍: സതാംപ്റ്റണ്‍ ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ്. കൊവിഡ് 19നെ അതിജീവിച്ച് ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ആദ്യ മത്സരത്തിനുള്ള ഇംഗ്ലീഷ് ടീമില്‍ മാറ്റിനിര്‍ത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ബോര്‍ഡ് പറഞ്ഞു. മുമ്പ് നടന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത് ബോര്‍ഡായിരുന്നു.
ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയതില്‍ വിയോജിപ്പ്: സ്റ്റുവര്‍ട്ട് ബോര്‍ഡ്
സതാംപ്റ്റണില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് നടന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത് ബോര്‍ഡായിരുന്നു.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കണമെന്നും തന്‍റെ മുന്നോട്ടുള്ള യാത്രക്ക് വിശദീകരണം ഗുണംചെയ്യുമെന്നും ബോര്‍ഡ് പറഞ്ഞു. ആന്‍ഡേഴ്സണ് ശേഷം ഇംഗ്ലണ്ടിന് വേണ്ടി 500 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കുന്ന രണ്ടാമത്തെ താരമാകാന്‍ കാത്തിരിക്കുകയാണ് ബോര്‍ഡ്. 15 വിക്കറ്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ 31 വയസുള്ള ബോര്‍ഡിന് ഈ നേട്ടം സ്വന്തമാക്കാനാകും.
315 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 31 വയസുള്ള സ്റ്റുവര്‍ട്ട് ബോര്‍ഡ് 728 വിക്കറ്റുകള്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍. 135 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 485 വിക്കറ്റുകളാണ് ബോര്‍ഡിന്‍റെ പേരില്‍ ഉള്ളത്. 15 റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റ് എടുത്തതാണ് ബോര്‍ഡിന്‍റെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനം. 2015ലെ ആഷസില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് ആ നേട്ടം സ്വന്തമാക്കിയത്.