കോഴിക്കോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു - kozhikode
അഞ്ചു പേർ ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടി
കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഒരാൾക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ചു പേർ ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നതിനാൽ ചങ്ങരോത്ത് പി എച്ച് സി ഇ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊതുകുകളെ നശിപ്പിക്കാൻ സ്പ്റേയിംഗ്, ഫോഗിംഗ് കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഡെപ്യൂട്ടി ഡിഎംഒ ആശ, ടെക്നിക്കൽ അസിസ്റ്റൻറ് കെ ടി മോഹനൻ എന്നീവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡെങ്കിപ്പനി വ്യാപകമായി പടർന്നുപിടിക്കുന്നതിനാൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.