എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമ പ്രവർത്തക പ്രിയാരമണിക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം നൽകിയത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാണിച്ചാണ് എം.ജെ അക്ബർ മാനനഷ്ടക്കേസ് നൽകിയത്. ഏഷ്യൻ ഏജിൽ പ്രവർത്തിക്കവെ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് മീ ടൂ ആരോപണത്തിൽ പ്രിയാ രമണി വെളിപ്പെടുത്തിയിരുന്നു.
എം ജെ അക്ബറിന്‍റെ മാനനഷ്ടകേസ്; പ്രിയാരമണിക്ക് ജാമ്യം - പ്രിയാ രമണി
ജനുവരി 29 ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമാർ വിശാലിന്റെ നിർദേശ പ്രകാരമാണ് പ്രിയ ഇന്ന് കോടതിയിൽ ഹാജരായത്. മീടൂ ആരോപണം നടത്തി നിരവധി പേർ രംഗത്തെത്തിയതോടെ എം.ജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിരുന്നു.
ഏപ്രിൽ 10നാണ് കേസിൽ അടുത്ത വാദം. ജനുവരി 29ന് അക്ബറിന്‍റെ വാദങ്ങൾ കേട്ട കോടതി പ്രിയാരമണിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. മീടൂ ആരോപണം നടത്തി നിരവധി പേർ രംഗത്തെത്തിയതോടെ എം.ജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. അഭിഭാഷക ഗീത ലൂത്രയാണ് എം.ജെ അക്ബറിനായി കോടതിയിൽ ഹാജരായത്.
23 വർഷം മുമ്പ് ജെയ്പൂരിലെ ഹോട്ടലിൽ വെച്ച് അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നും ആരോപണങ്ങൾ അപകീർത്തിപ്പെടുത്തിയെന്നും എം.ജെ അക്ബറിനായി അഭിഭാഷക വാദിച്ചു. എന്നാൽ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു എന്നാണ് പ്രിയയുടെ ആരോപണം.