കേരളം

kerala

ETV Bharat / briefs

ഡൽഹി കലാപം: യെച്ചൂരിയടക്കം അഞ്ച് പേർക്കെതിരെ ഗൂഢാലോചന കുറ്റം

അറസ്റ്റിലായ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഡൽഹി കലാപം: യെച്ചൂരിയടക്കം അഞ്ച് പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം 
ഡൽഹി കലാപം: യെച്ചൂരിയടക്കം അഞ്ച് പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം 

By

Published : Sep 13, 2020, 5:07 PM IST

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഞ്ച് പേരെ പ്രതിയാക്കി ഡൽഹി പൊലീസിൻ്റെ കുറ്റപത്രം. സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്‌ എന്നിവരുടേതാണ് കുറ്റപത്രത്തിൽ പറയുന്ന മറ്റ് പേരുകൾ.

ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൽ അറസ്റ്റിലായ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ജെഎൻയു വിദ്യാർഥികളായ ദേവാംഗന കലിത, നടാഷ നർവൽ എന്നിവർ കലാപത്തിൽ അവർക്കുള്ള പങ്ക് വെളുപ്പെടുത്തിയിട്ടുണ്ടെന്നും സിഎഎക്കെതിരെ സമരം നടത്തുന്നതിന് പോപ്പുലർ ഫ്രണ്ടും ജാമിയ കോർഡിനേഷൻ കമ്മിറ്റിയുമായും ചേർന്ന് പിഞ്ച്റ തോഡ് പ്രവർത്തകരെ സമരത്തിന് ആഹ്വാനം ചെയ്തത് ജയതി ഘോഷ്, അപൂർവാനന്ദ, രാഹുൽ റോയി എന്നിവരാണെന്ന് മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.അതേസമയം ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണെന്നും ഡൽഹി പൊലീസിന്‍റെ നിയമ വിരുദ്ധ നടപടികൾ ബിജെപി നേതൃത്വത്തിൻ്റ രാഷ്ട്രീയത്തിൻ്റെ ഫലമാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ വിമർശിച്ചു. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ സമാധാനപരമായ സമരങ്ങളെ ബിജെപി ഭയക്കുന്നു. പ്രതിപക്ഷത്തെ നേരിടാൻ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.സിഎഎക്കെതിരെ സമരം നടത്തിയതിന് അറസ്റ്റിലായ പിഞ്ച്റ തോഡ് നേതാക്കളായ ജെഎൻയുവിലെ ദേവാംഗന കലിത, നടാഷ നർവൽ, ഗുൽഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരി അടക്കമുള്ളവരെ പ്രതികളാക്കിയത്.

ABOUT THE AUTHOR

...view details