മദ്യപാനിയായ അച്ഛന്‍റെ ക്രൂരതയിൽ നിന്ന് മൂന്നു വയസുകാരി പെൺകുട്ടിയെ രക്ഷപ്പെടുത്തി - ദില്ലി കമ്മീഷൻ ഫോർ വുമൺ
കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് മൂന്ന് ദിവസമായി ഭക്ഷണം നല്‍കിയിരുന്നില്ല.

മദ്യപാനിയായ അച്ഛന്‍റെ ക്രൂരതയിൽ നിന്ന് മൂന്നു വയസുകാരി പെൺകുട്ടിയെ ഡൽഹി കമ്മീഷൻ ഫോർ വുമൺ രക്ഷപ്പെടുത്തി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃത്തിഹീനവും നനഞ്ഞുതുമായ ഡയപ്പറുകൾ ഉപയോഗിച്ചത് മൂലം കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടി ഭക്ഷണത്തിനായി കരഞ്ഞാൽ പാൽകുപ്പിയിൽ മദ്യമായിരുന്നു നൽകിയിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. കുട്ടിക്ക് മൂന്ന് ദിവസമായി ഭക്ഷണം നൽകിയിരുന്നില്ലെന്ന് ഹെൽപ്പ്ലൈനിൽ വിവരം നൽകിയ ആൾ അറിയിച്ചു. 181 ഹെല്‍പ്പ് ലൈനിലാണ് പരാതി കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി പ്രേം നഗറിറിലെ വീട്ടിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.