ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിയെയും കുടുംബത്തേയും പരാമര്‍ശിച്ച് സരോഷ് സൈവല്ല എഴുതിയ 'ഹൊണര്‍ ബൗണ്ട്: അഡ്‌വെഞ്ചേഴ്സ് ഓഫ് ആന്‍ ഇന്ത്യന്‍ ലോയര്‍ ഇന്‍ ദ് ഇംഗ്ലീഷ് കോര്‍ട്ട്' എന്ന പുസ്‌തകം വില്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി.
സിംഗ്‌വി കുടുംബത്തെ പരാമര്‍ശിക്കുന്ന പുസ്‌തകം വില്‍ക്കുന്നത് ഡല്‍ഹി കോടതി വിലക്കി - ഡല്‍ഹി കോടതി വിലക്കി
സരോഷ് സൈവല്ലക്കെതിരായ കേസ് മെയ് നാലിന് പരിഗണിക്കും.
![സിംഗ്‌വി കുടുംബത്തെ പരാമര്‍ശിക്കുന്ന പുസ്‌തകം വില്‍ക്കുന്നത് ഡല്‍ഹി കോടതി വിലക്കി Abhishek Manu Singhvi Sarosh Zaiwalla Bofors case L M Singhvi defamation സിംഗ്‌വി കുടുംബത്തെ പരാമര്‍ശിക്കുന്ന പുസ്‌തകം വില്‍ക്കുന്നത് ഡല്‍ഹി കോടതി വിലക്കി ഡല്‍ഹി കോടതി വിലക്കി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6796421-572-6796421-1586919949741.jpg)
പുസ്‌തകത്തില്‍ തന്നേയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സൈവല്ലക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ ഉത്തരവ് വരുന്നതിന് മുന്നോടിയായാണ് നടപടി. സൈവല്ലക്കെതിരായ ക്രമിനല്‍ കേസ് മെയ് നാലിന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് വരെ പുസ്‌കതത്തിന്‍റെ വിതരണവും വില്‍പനയും തടഞ്ഞ് കോടതി അടയന്തര ഉത്തരവിറക്കി.
സാക്ഷികളുടെ സാക്ഷ്യപത്രങ്ങൾ പരിശോധിച്ച് യഥാർത്ഥ ഡോക്യുമെന്‍ററി തെളിവുകൾ രേഖാമൂലം പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. പുസ്‌തകത്തില്‍ സിംഗ്‌വിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങള്‍ ഉണ്ടെന്നാണ് പരാതി.