അരവിന്ദ് കെജ്രിവാളിന് മര്‍ദ്ദനം: എഫ്ഐആർ രജിസ്റ്റർ ചെയ്തു - എഫ് ഐ ആർ രജിസ്റ്റർ ചെയ്തു
മോത്തിബാഗില്‍ റോഡ് ഷോയ്ക്കിടെയായിരുന്നു ആക്രമണം
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദ്ദനമേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സുരേഷ് എന്ന യുവാവിനെതിരെ ഐപിസി 323-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മോത്തിബാഗില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. കേജ്രിവാള്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ വാഹനത്തിലേക്ക് ചാടിക്കയറിയ യുവാവ് അരവിന്ദ് കേജ്രിവാളിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഡല്‍ഹി പൊലീസ് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ആംആദ്മിപാര്‍ട്ടി ആരോപിച്ചിരുന്നു.