ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടത്തി
രാജ്യങ്ങളുടെ അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ചൈനീസ് പ്രതിരോധ വകുപ്പ് മേധാവി വൈ ഫേങ്കേയുമായി കൂടിക്കാഴ്ച്ച നടത്തി. ഷാങ്കൈ കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്ന ഉച്ചക്കോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഇരു കക്ഷികളും രാജ്യങ്ങളുടെ പ്രാദേശിക അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എസ് സി ഒ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധമന്ത്രി മൂന്ന് ദിവസത്തെ കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനത്തിലാണ് ചര്‍ച്ച നടത്തിയത്. ഷാങ്കൈ കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനുമായി സഖ്യത്തിലുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട അതിര്‍ത്തിയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഉച്ചക്കോടി ചര്‍ച്ച ചെയ്യും. എട്ട് രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയില്‍ രാജ്യങ്ങള്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഉപാധികളെപ്പറ്റിയും ചര്‍ച്ച ചെയ്യും. 2018ലാണ് ഇന്ത്യ ആദ്യമായി എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുത്തത്.