ദുബായ് : പഞ്ചാബിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും തന്‍റെ പ്രണയ സാക്ഷാത്‌കാരത്തിൽ വിജയിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം ദീപക് ചാഹർ. പഞ്ചാബിനെതിരെയുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ വച്ച് താരം തന്‍റെ കാമുകിയോട് വിവാഹാഭ്യർഥന നടത്തി.
മത്സരശേഷം ഗാലറിയിലെത്തിയ താരം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുട്ടുകുത്തി നിന്ന് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. ആദ്യം ഞെട്ടിയെങ്കിലും ഉടന്‍ തന്നെ കാമുകി 'യെസ്' പറഞ്ഞു.