കേരളം

kerala

ETV Bharat / briefs

ജപ്പാനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി - മരിച്ചവരുടെ എണ്ണം

കൊല്ലപ്പെട്ടവരിൽ കുമ നദിക്ക് അടുത്തുള്ള നഴ്സിംഗ് ഹോമിലെ 14 വൃദ്ധരും ഉൾപ്പെടുന്നു. മരിച്ചവർ കിടപ്പുരോഗികളും വീൽചെയർ ഉപയോഗിക്കുന്നവരുമായിരുന്നു. ജപ്പാനിലെ തെക്കൻ പ്രദേശമായ ക്യുഷുവിൽ നിർത്താതെ പെയ്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

Japan flood Kyushu region Kuma River Fukuoka Japan disaster management agency Antonio Guterres കുമ നദി നഴ്സിംഗ് ഹോമിലെ 14 വൃദ്ധരും ജപ്പാനിലെവെള്ളപ്പൊക്കx മരിച്ചവരുടെ എണ്ണം ക്യുഷു
ജപ്പാനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി

By

Published : Jul 7, 2020, 10:52 AM IST

ടോക്കിയോ: ജപ്പാനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. നിരവധിപേർ വെള്ളപ്പൊക്കത്തിൽ പെട്ടതായും മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുള്ളതായും ജപ്പാനിലെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. മരിച്ചവരിൽ 49 പേർ കുമാമോട്ടോ പ്രവിശ്യയിലെ നദീതീര പട്ടണങ്ങളിൽ നിന്നുള്ളവരാണെന്ന് ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കുമ നദിക്ക് അടുത്തുള്ള നഴ്സിംഗ് ഹോമിലെ 14 വൃദ്ധരും ഉൾപ്പെടുന്നു. മരിച്ചവർ കിടപ്പുരോഗികളും വീൽചെയർ ഉപയോഗിക്കുന്നവരുമായിരുന്നു.

ജപ്പാനിലെ തെക്കൻ പ്രദേശമായ ക്യുഷുവിൽ നിർത്താതെ പെയ്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ക്യുഷു മേഖലയിലെ ഫുകുവോക, ഓയിറ്റ എന്നിവടങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് സമയനഷ്ടം വരുന്നതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ക്യുഷു മേഖലയിലുടനീളം 30 ദശലക്ഷം താമസക്കാരെ ഒഴിപ്പിക്കൽ ശ്രമം തുടരുന്നു. സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details