ക്ഷേത്ര ദർശനത്തിന് എത്തിയവർ കഴിച്ച ഭക്ഷണത്തില്‍ പല്ലി; പന്ത്രണ്ടോളം പേർ ആശുപത്രിയില്‍ - പല്ലിയെ കണ്ടെത്തിയ ഭക്ഷണം കഴിച്ച് 12ൽ അധികം ഭക്തർ രോഗബാധിതരായി
പല്ലിയെ കണ്ടെത്തിയ ഭക്ഷണം കഴിച്ച് 12ൽ അധികം ഭക്തർ രോഗബാധിതരായി. ഇന്നലെ രാത്രിയാണ് സംഭവം. ഇവരെ കസ്‌ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഖ്‌നൗ: കസ്‌ഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഭക്ഷണം കഴിച്ച പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരാൻപുരിയില്‍ നിന്ന് മധുര രാധാ റാണി ക്ഷേത്ര ദർശനത്തിനെത്തിയവരെയാണ് കസ്‌ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർ കഴിച്ച "ചോൽ-പുരി" യില്‍ ചത്ത പല്ലിയെ കണ്ടതിനെ തുടർന്ന് ഛർദി അനുഭവപ്പെട്ടവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗിന്‍റെ നിർദ്ദേശ പ്രകാരം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് യോഗേന്ദ്ര കുമാർ, ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് ലളിത് കുമാർ, ചീഫ് മെഡിക്കൽ ഓഫീസർ പ്രതിഭ ശ്രീവാസ്തവ എന്നിവർ ആശുപത്രിയിലെത്തി. ഭക്ഷണ, ഛർദ്ദി സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.