കേരളം

kerala

ETV Bharat / briefs

വയോധികയുടെ ജഢം കിണറ്റിൽ കണ്ടെത്തി - വയോധിക

പുൽപ്പള്ളി താന്നിതെരുവിന് സമീപം വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

വയോധികയുടെ ജഢം കിണറ്റിൽ കണ്ടെത്തി

By

Published : Jun 25, 2019, 11:07 AM IST

സുല്‍ത്താന്‍ ബത്തേരി:പുൽപ്പള്ളി താന്നിതെരുവിന് സമീപം വീട്ടിലെ കിണറ്റില്‍ നിന്ന് വയോധികയുടെ ജഢം കണ്ടെത്തി. ചെറ്റപ്പാലം ചെറുപുരയ്ക്കൽ മായാ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. തിരിച്ചു വന്നപ്പോള്‍ മായയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ബത്തേരിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തു. പുൽപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details