ന്യൂഡൽഹി: വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത വ്യത്യാസപ്പെടുന്നതായും ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80- 90 കിലോമീറ്റര്‍ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കരുതുന്നത്.
" വായു " വഴി മാറുന്നു; ചുഴലിക്കാറ്റ് വീണ്ടും ഗുജറാത്തിലേക്ക് - വായു ചുഴലിക്കാറ്റിന്‍റെ
അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് തിരിയുമെന്നും കാലാവസ്ഥാ നീരീക്ഷണ വിഭാഗം പറയുന്നു

വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത മാറുന്നു;വീണ്ടും ഗുജറാത്തിലേയ്ക്ക്
തുടര്‍ന്ന് മണിക്കൂറില്‍ 50 -60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ പോര്‍ബന്ദര്‍, ദ്വാരക ജില്ലകളില്‍ വീശും. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് തിരിയുമെന്നും കാലാവസ്ഥാ നീരീക്ഷണ വിഭാഗം പറയുന്നത്. തീരദേശത്തുനിന്ന് രണ്ടു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂർ സമയത്തേക്ക് തീരപ്രദേശത്ത് കർശന ജാഗ്രത ഏർപ്പെടുത്തിയിട്ടുളളതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.