മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും ജയം. റയല്‍ ഗെറ്റാഫിക്കെതിരെ ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡി സ്റ്റഫാനോയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്‍റെ ജയം. 75ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി നായകന്‍ സെര്‍ജിയോ റാമോസ് വലയിലെത്തിച്ചു. റാമോസിന്‍റെ സീസണിലെ ഒമ്പതാമത്തെ ഗോളാണ് ഇത്. മത്സരത്തിലുടനീളം ലീഗിലെ കരുത്തന്‍മാര്‍ക്കെതിരെ പ്രതിരോധത്തിന്‍റെ കോട്ട കെട്ടാന്‍ സാധിച്ചതിനാല്‍ റയല്‍ ഗെറ്റാഫെ കൂടുതല്‍ ഗോള്‍ വഴങ്ങിയില്ല.
ലാലിഗയില്‍ കിരീടപ്പോര് മുറുകുന്നു; റയലിന് വീണ്ടും ജയം
റയല്‍ ഗെറ്റാഫെക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ 75-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ നായകന്‍ സെര്‍ജിയോ റാമോസാണ് റയല്‍ മാഡ്രിഡിനായി ഗോള്‍ സ്വന്തമാക്കിയത്.
അതേസമയം കിരീടപ്പോരില്‍ മുന്‍തൂക്കം ലഭിക്കാന്‍ ജയത്തിലൂടെ റയല്‍ മാഡ്രിഡിന് സാധിച്ചു. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ നാല് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് റയലിന് ഉള്ളത്. ലീഗില്‍ അഞ്ച് മത്സരങ്ങളാണ് ഇരു ടീമുകള്‍ക്കും ശേഷിക്കുന്നത്. കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച ലാലിഗയിലെ ആറ് മത്സരങ്ങളിലും വിജയിച്ച റയല്‍ മാഡ്രിഡ് കിരീടപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 74 പോയിന്‍റുള്ള റയല്‍ അടുത്ത മത്സരത്തില്‍ അത്‌ലറ്റിക്ക് ക്ലബിനെ നേരിടുമ്പോള്‍ 70 പോയിന്‍റുള്ള ബാഴ്‌സലോണ അടുത്ത മത്സരത്തില്‍ വില്ലാറയലിനെ നേരിടും.