കേരളം

kerala

ETV Bharat / briefs

ലൈംഗിക പീഡന പരാതിയില്‍ ഹാജരാകാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നോട്ടീസ് - ക്രിസ്റ്റ്യാനോ റൊണാൾഡോ

റൊണാൾഡോയുടെ വിലാസത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച  അന്വേഷണത്തിനൊടുവിലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കുന്നത്

ക്രിസ്റ്റ്യാനോ റൊണാൾഡോ

By

Published : May 24, 2019, 8:07 PM IST

റോം: ലൈംഗിക പീഢന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് പോർച്ചുഗൽ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോടതി നോട്ടീസ്. റൊണാൾഡോയുടെ വിലാസത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കുന്നത്.
എന്നാൽ കേസ് തള്ളി കളയാനുള്ള നിയമ പോരാട്ടത്തിലാണ് റൊണാൾഡോയുടെ അഭിഭാഷകൻ. അതുകൊണ്ട് തന്നെ ഔദ്യോഗിക രേഖകളിൽ പോലും റൊണാൾഡോയുടെ അഡ്രസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല. തന്റെ വിലാസം പരസ്യപ്പെടുത്താൻ താരവും വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അഡ്രസ് കണ്ടെത്തി സമൻസ് അയച്ചിരിക്കുകയാണ് കോടതി.
2009ൽ ലാസ് വേഗസിൽ വച്ച് ഒരു കായികതാരത്തെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണം പുറത്തു വന്നത് കഴിഞ്ഞ സെപ്റ്റംബറിൽ പീഢനത്തിനിരയായ താരം കേസ് ഫയൽ ചെയ്തതോടെയാണ്.

ABOUT THE AUTHOR

...view details