മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. ഹിന്ദു സേനയുടെ സ്ഥാപക അംഗം വിഷ്ണു ഗുപ്തയുടെ പരാതിയിലാണ് കമല്‍ ഹാസനെതിരെ കേസ് എടുത്തത്. ഈ മാസം 16 ന് പട്യാല കോടതി കേസ് പരിഗണിക്കും.
കമൽ ഹാസനെതിരെ ക്രിമിനൽ കേസ് - Hindu Sena
ഹിന്ദു സേനയുടെ സ്ഥാപക അംഗം വിഷ്ണു ഗുപ്തയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.
കമൽ ഹാസൻ
മേയ് 12 ന് തമിഴ്നാട്ടിലെ അരവാകുറിച്ചിയിലെ പ്രചാരണത്തിനിടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെ ആണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. 2017 നവംബറില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് കമൽ ഹാസൻ ഉപയോഗിച്ചതും വിവാദമായിരുന്നു.