കേരളം

kerala

ETV Bharat / briefs

സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി യോഗം ഇന്ന്; സിഒടി നസീർ വധശ്രമം ചർച്ചയാകും - kannur

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യത.

cpm

By

Published : Jun 16, 2019, 12:56 PM IST

കണ്ണൂർ: തലശ്ശേരിയിലെ സിഒടി നസീർ വധശ്രമ കേസിലടക്കം സിപിഎം പ്രതിസന്ധി നേരിടുന്ന കണ്ണൂരിൽ നിർണായക ജില്ല കമ്മിറ്റി ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന യോഗത്തിൽ സിഒടി നസീർ വധശ്രമമടക്കം ചർച്ചയായേക്കും. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സംഭവം അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാന സമിതിയംഗം ടിവി രാജേഷ്, ജില്ല സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രൻ എന്നിവരടങ്ങിയ കമ്മിഷൻ ജില്ല കമ്മിറ്റി ഓഫിസിലും തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലുമെത്തി തെളിവെടുത്തിരുന്നു. എഎൻ ഷംസീർ എംഎൽഎയോയുള്ള അതൃപ്തി കായ്യത്ത് ബ്രാഞ്ചിൽ നിന്നുള്ള ചില അംഗങ്ങൾ കമ്മിഷനോട് വ്യക്തമാക്കിയിട്ടുണ്ട്. എഎൻ ഷംസീറിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണമുയർന്നതും പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ സിപിഎം പ്രവർത്തകരായതുമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. വടകരയിൽ പി ജയരാജന്‍റെ പരാജയം, കണ്ണൂരിൽ പാർട്ടിക്കേറ്റ തിരിച്ചടി തുടങ്ങിയ വിഷയങ്ങളിൽ രണ്ടാം ഘട്ട ചർച്ചകളും നടക്കും.

ABOUT THE AUTHOR

...view details