ന്യൂഡല്‍ഹി: ശബരിമലയിൽ യുവതികൾ കയറിയത് പാർട്ടിക്കെതിരെ ഉപയോഗിച്ചുവെന്ന് സിപിഎം. സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തൽ. ശബരിമലയിലെ യുവതീ പ്രവേശനം യുഡിഎഫും ബിജെപിയും രാഷ്ട്രീയമായി ഉപയോഗിച്ചു. വോട്ടെടുപ്പിന് ശേഷവും വിജയിക്കുമെന്നായിരുന്നു വിലയിരുത്തൽ. നേതൃത്വത്തിന്‍റെ വിലയിരുത്തൽ തെറ്റിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നും സിപിഎം വിലയിരുത്തി. ജനങ്ങളുടെ മനസ് അറിയാന്‍ നേതാക്കള്‍ക്ക് സാധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ശബരിമല യുവതീപ്രവേശനം പാര്‍ട്ടിക്കെതിരെ ഉപയോഗിച്ചെന്ന് സിപിഎം - election report
ജനങ്ങളുടെ മനസ് അറിയാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് വിമര്‍ശനം.
cpm
1977 ല്‍ സിപിഎം നേരിട്ട സമാന തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലും നേരിട്ടത്. രാഹുൽ ഗാന്ധി മത്സരിച്ചത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. മോദിയോടും ബിജെപി സര്‍ക്കാരിനോടുമുള്ള ഭയം മതേതര വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാന്‍ സഹായിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വച്ച ലക്ഷ്യങ്ങളൊന്നും കൈവരിച്ചില്ലെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.