കാസർകോട്: പശുക്കടത്ത് ആരോപിച്ച് കാസർകോട് ബദിയടുക്ക മഞ്ചനടുക്കത്ത് ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. കര്‍ണാടക പുത്തൂരില്‍ നിന്ന് പിക്ക് അപ്പ് വാനില്‍ പശുക്കളെയും കൊണ്ട് വരുന്നതിനിടെ എൻമകജെ മഞ്ചനടുക്കയില്‍ വെച്ചാണ് അക്രമമുണ്ടായത്. കാറിലെത്തിയ സംഘം പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്ന് പുത്തൂര്‍ പര്‍പുഞ്ച സ്വദേശികളായ പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ ഹംസ, സഹായി അല്‍ത്താഫ് എന്നിവർ പൊലീസിന് മൊഴി നല്‍കി.
കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് ആക്രമണം: രണ്ട് പേർക്ക് പരിക്ക്
പശുക്കളെ കൊണ്ടുവരുന്നതിനായി കര്‍ണാടക മൃഗസംരണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും അരലക്ഷം രൂപയും സംഘം അപഹരിച്ചതായും ഹംസ പറഞ്ഞു.
ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ കര്‍ണാടക ഇരുവരെയും കാസര്‍കോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ കെദിലയിലെ ഇസ്മയില്‍ എന്നയാളാണ് പശുക്കളെ കാസര്‍കോട്ടെ ബന്തിയോട്ടെക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന് നല്‍കാനായി അരലക്ഷം രൂപയും ഇസ്മയില്‍ ഇവരുടെ കൈവശം നല്‍കിയിരുന്നു. പണം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു അക്രമമെന്ന് ഹംസ പറഞ്ഞു.
ഹംസയും അല്‍ത്താഫും മര്‍ദ്ദനമേറ്റു വിണയുടന്‍ അക്രമി സംഘം പിക്ക് അപ്പ് വാനുമായി സ്ഥലം വിട്ടു. പശുക്കളെ കൊണ്ടുവരുന്നതിനായി കര്‍ണാടക മൃഗസംരണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും അരലക്ഷം രൂപയും സംഘം അപഹരിച്ചതായും ഹംസ പറഞ്ഞു. ഇരുവരുടെയും പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. അറവിനല്ല വളര്‍ത്താനായാണ് പശുക്കളെ കൊണ്ടുവന്നതെന്നു ഇരുവരും മൊഴി നല്‍കി. ഇതിനിടെ കര്‍ണാടക വിട്‌ലയില്‍ പിക്ക് അപ്പ് വാന്‍ കണ്ടെത്തിയിട്ടുണ്ട്.