പാലക്കാട്ട് 118 പേർക്ക് കൂടി കൊവിഡ് - covid 19
പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 646 ആയി
പാലക്കാട്ട് 118 പേർക്ക് കൂടി കൊവിഡ്
പാലക്കാട്: ജില്ലയിൽ ഇന്ന് 118 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 71 പേർക്ക് രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 73 പേർ, വിദേശത്തുനിന്നും വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒൻപത് പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 35 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 646 ആയി.