കേരളം

kerala

ETV Bharat / briefs

കോട്ടയം ജില്ലയിൽ 154 പേർക്ക് കൂടി കൊവിഡ് - undefined

150 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്

കോട്ടയം ജില്ലയിൽ 154 പേർക്കു കൂടി കൊവിഡ്
കോട്ടയം ജില്ലയിൽ 154 പേർക്കു കൂടി കൊവിഡ്

By

Published : Sep 7, 2020, 7:28 PM IST

കോട്ടയം: ജില്ലയിൽ പുതുതായി 154 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 150 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആകെ ലഭിച്ച 2079 ശോധന ഫലങ്ങളിൽ നിന്നാണ് 154 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോട്ടയം മുൻസിപ്പാലിറ്റിയിൽ 16 പേർക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 12 പേർക്കും ഈരാറ്റുപേട്ടയിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു‌. കാണക്കാരി മേഖലയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അയർക്കുന്നത്ത് 7 പേർക്കും, കാരൂർ, പാമ്പടി, കുറിച്ചി, മുത്തോലി പ്രദേശങ്ങളിൽ 6 പേർക്ക് വീതവും മാടപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ 5 പേർ എന്നിങ്ങനെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ. നിലവിൽ ജില്ലയിലെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിലും ആശുപത്രികളിലുമായി 1689 പേരാണ് ചികിത്സയിലുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 115 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

For All Latest Updates

ABOUT THE AUTHOR

...view details