മോസ്കോ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 8,373 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,026,168 ആയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 406 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ആകെ മരണസംഖ്യ 119,600 ആയി ഉയർന്നു. 9,135 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
റഷ്യയിൽ 8,373 പേർക്ക് കൂടി കൊവിഡ്; 406 മരണം - Moscow COVID
9,135 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,642,090 ആയി.
![റഷ്യയിൽ 8,373 പേർക്ക് കൂടി കൊവിഡ്; 406 മരണം vRussia COVID-19 COVID Russia COVID റഷ്യ റഷ്യ കൊവിഡ് കൊവിഡ് കൊവിഡ്19 മോസ്കോ മോസ്കോ കൊവിഡ് Moscow Moscow COVID](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:13:43:1622025823-covid-may25jphsss-50ikz0z-2605newsroom-1622022168-499.jpg)
Russia records 8,373 new COVID-19 cases
ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,642,090 ആയി. കൊവിഡ് ഏറ്റവും അധികം ബാധിച്ച മോസ്‌കോയിൽ 2,416 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 1,164,017 ആയി. അതേസമയം രാജ്യത്തുടനീളം ഇതുവരെ 136.4 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.