ന്യൂഡൽഹി:നഗരത്തിലെ 72 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. എന്നാൽ രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ രണ്ട് മാസം നീണ്ടുനിൽക്കുമെന്ന് ഇതിന് അർഥമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാർഡ് ഉടമകൾക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ - ഡൽഹി സർക്കാർ
ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്നും അരവിന്ദ് കെജ്‌രിവാൾ.
റേഷൻ കാർഡ് ഉടമകൾക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് 1.56 ലക്ഷം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 5,000 രൂപ വീതം ഡൽഹി സർക്കാർ ധനസഹായം നൽകിയിട്ടുണ്ട്. അവര്‍ക്ക് വീണ്ടും അതേ സഹായം ലഭ്യമാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നതിനാൽ മെയ് 10 വരെ ഡൽഹിയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.