ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 225283 ആയി. കൊവിഡ് ബാധിച്ച് 4619 പേർ മരിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ പാകിസ്ഥാനില്‍ 125094 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ സിന്ധിൽ 90721 കൊറോണ വൈറസ് കേസുകളും പഞ്ചാബില്‍ 80297 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമാബാദിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പുതുതായി 163 കൊവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സർക്കാരിന്റെ കൊവിഡ് -19 പോർട്ടൽ അറിയിച്ചു.
പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു - Pakistan corona news
കൊവിഡില്‍ മരണം 4619 ആയി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ പാകിസ്ഥാനില്‍ 125094 പേര്‍ രോഗവിമുക്തി നേടി
![പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു pakistan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:53:04:1593861784-pak-covid-0407newsroom-1593861631-700.jpg)
pakistan
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി തന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് വെള്ളിയാഴ്ച അറിയിച്ചിരുന്നു. പാകിസ്ഥാനിൽ വൈറസ് ബാധ ക്രമാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) അംഗങ്ങൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാർക്ക് വൈറസ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.