കേരളം

kerala

ETV Bharat / briefs

സി ഒ ടി നസീറിനെതിരായ ആക്രമണം: മുഖ്യ സൂത്രധാരൻ പൊട്ടിയൻ സന്തോഷെന്ന് മൊഴി - Pottian Santhosh

തലശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവനായ സന്തോഷ് നിരവധി കേസുകളില്‍ പ്രതിയാണ്.

പൊട്ടിയൻ സന്തോഷ്

By

Published : Jun 14, 2019, 4:12 PM IST

Updated : Jun 14, 2019, 5:17 PM IST

കണ്ണൂർ: സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരൻ കുണ്ടുചിറ സ്വദേശി പൊട്ടിയൻ സന്തോഷ് ആണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴി. തലശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവനായ സന്തോഷ് നിരവധി കേസുകളില്‍ പ്രതിയാണ്. മൊഴി പുറത്തു വന്നത് മുതല്‍ ഇയാൾ ഒളിവിലാണ്. സന്തോഷിനായി അയൽ സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷ് സിപിഎം പ്രവര്‍ത്തകനാണ്. അതേ സമയം കേസിലെ മുഖ്യപ്രതികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി. ഇതോടെ പ്രതികൾ കോടതിയിൽ കീഴടങ്ങും എന്നാണ് സൂചന. സി ഒ ടി നസീറിന്‍റെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമര്‍പ്പിക്കും.

Last Updated : Jun 14, 2019, 5:17 PM IST

ABOUT THE AUTHOR

...view details