കണ്ണൂർ: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി ഒ ടി നസീറില്‍ നിന്ന് പൊലീസ് രഹസ്യ മൊഴിയെടുക്കും. ഇതിനായി അന്വേഷണ സംഘം തലശ്ശേരി സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം കർണാടകയിലെ ഹുൻസൂറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ആക്രമണത്തിന് ശേഷം റോഷൻ ഇവിടെയാണ് ഒളിവിൽ കഴിഞ്ഞത്.
സിഒടി നസീറില്‍ നിന്ന് പൊലീസ് രഹസ്യമൊഴിയെടുക്കും - anticipatory bail
കേസിലെ മൂന്ന് മുഖ്യപ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി കോടതി ഇന്ന് വിധി പറയും.
സിഒടി നസീര്‍
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത റോഷനും സോജിനും കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവരെ ഏഴ് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവർ തലശ്ശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി തള്ളി.
Last Updated : Jun 14, 2019, 1:17 PM IST