സി ഒ ടി നസീര്‍ ആക്രമണം; എൻ കെ രാജേഷിനെ റിമാന്‍റ് ചെയ്തു - എൻ.കെ.രാജേഷിനെ
പൊലീസ് കസ്റ്റഡിയിലുള്ള പൊട്ടിയന്‍ സന്തോഷിന്‍റെ മൊഴിയെ തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്
![സി ഒ ടി നസീര്‍ ആക്രമണം; എൻ കെ രാജേഷിനെ റിമാന്‍റ് ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3634280-395-3634280-1561205444127.jpg)
സി. ഒ. ടി നസീറിനെ അക്രമിച്ച കേസ്; എൻ.കെ.രാജേഷിനെ റിമാന്‍റ് ചെയ്തു
കണ്ണൂർ: സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും എ എൻ ഷംസീർ എം എൽ എയുടെ മുൻ ഡ്രൈവറുമായ എൻ കെ രാജേഷിനെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സി ഐ വി കെ വിശ്വംഭരനും സംഘവും രാജേഷിനെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള പൊട്ടിയന്‍ സന്തോഷിന്‍റെ മൊഴിയെ തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. മെയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്.