അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല; മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ജഗന്‍ മോഹന്‍ റെഡ്ഡി - ബേീ മദലുീാേേ
അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്നും അഴിമതിക്കാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും റെഡ്ഡി അറിയിച്ചു

അഴിമതി അനുവദിക്കില്ല, അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല; വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി
അമരാവതി: അഴിമതി അനുവദിക്കില്ലെന്നും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി. സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്നും അഴിമതിക്കാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും റെഡ്ഡി അറിയിച്ചു.