റോഡരികിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അപകടഭീഷണി ഉയര്‍ത്തുന്നു - കോൺക്രീറ്റ്
കടലുണ്ടി വാക്കടവില്‍ ബാങ്ക് റോഡരികിലാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ഒരു മാസത്തിലേറെയായിട്ടും ഇത് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല.

കടലുണ്ടി വാക്കടവിൽ റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ : ദുരിതത്തിലായി യാത്രക്കാർ
കടലുണ്ടി വാക്കടവിൽ ബാങ്ക് റോഡ് ബൈപാസിനു സമീപത്തെ വളവിലാണ് റോഡ് അരികിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതായതോടെ യാത്രക്കാർക്ക് അപകട ഭീഷണി വർധിക്കുകയാണ്. വാക്കാട് റോഡും ബാങ്ക് റോഡും ബന്ധിപ്പിക്കുന്ന ബൈപാസിലെ ഓടക്ക്മുകളിൽ പുതിയ സ്ലാബ് പണിതപ്പോൾ പൊളിച്ച കോൺക്രീറ്റ് ഭാഗങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തി പൂർത്തിയായി ഒരു മാസം പിന്നിട്ടെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.