ഉത്തര കേരളത്തിലെ ക്ഷേത്രങ്ങൾ പൂരോത്സവ നിറവിൽ. മീനം പിറന്നതോടെ നാരായണ നാമങ്ങൾ അടങ്ങിയ പൂരക്കളിയുടെ ആരവത്തിലാണ് ക്ഷേത്രങ്ങൾ.
പൂരോത്സവ നിറവിൽ ഉത്തര കേരളം - ശ്രീകൃഷ്ണൻ
ശിവ കോപത്തിൽ ചാമ്പലായ കാമദേവന്‍റെ പുനർജനിക്കായുള്ള ആരാധനയാണ് ഉത്തര കേരളത്തിലെ പൂര മഹോത്സവം
ശിവ കോപത്തിൽ ചാമ്പലായ കാമദേവന്‍റെ പുനർജനിക്കായുള്ള ആരാധനയാണ് ഉത്തര കേരളത്തിലെ പൂര മഹോത്സവം. മീന മാസത്തിലെ പൂരം നക്ഷത്ര ദിവസം വരെ നീളുന്നതാണ് പൂരാഘോഷ ചടങ്ങുകൾ. ക്ഷേത്രങ്ങളിൽ പൂവിടൽ തുടങ്ങിയതോടെ പൂരക്കളിക്ക് തുടക്കമായി ,ശ്രീകൃഷ്ണന്‍റെ ബാലലീലകൾ, രാമായണ കഥകള്‍ തുടങ്ങിയ പുരാണ കഥാസന്ദർഭങ്ങളാണ് പൂരക്കളിയിൽ പാടിക്കളിക്കുന്നത്. ദേവീ ദേവന്മാരെ സ്തുതിക്കുന്ന 18 നിറങ്ങൾ അടങ്ങിയതാണ് പൂരക്കളി.പൂരോത്സവ സമാപനത്തിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും പൂക്കൾ കൊണ്ട് കാമരൂപം തീർത്ത് പൂരക്കഞ്ഞി വിളമ്പും. വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളങ്ങളിൽ നീരാടിക്കുന്ന പൂരംകുളിയോടെ ചടങ്ങുകൾ സമാപിക്കും.