തിരുവനന്തപുരം:സഹകരണമേഖലയിൽ മാർക്സിസ്റ്റുകാർ അല്ലാത്തവർക്ക് നീതി ലഭിക്കാത്ത അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിന് മുന്നിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കോൺഗ്രസ് (ഐഎൻടിയുസി) സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സഹകരണ മേഖല തകർന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സഹകരണമേഖലയിൽ മാർക്സിസ്റ്റുകാർക്ക് മാത്രം നീതി: രമേശ് ചെന്നിത്തല - സഹകരണമേഖലയിൽ സമഗ്ര പെൻഷൻ പദ്ധതി
സഹകരണ സംഘങ്ങളിലെ അറ്റൻഡർമാരുടെ പ്രമോഷൻ വൈകിപ്പിക്കുന്ന ഭേദഗതി ഒഴിവാക്കുന്നത് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി ഏകദിന ഉപവാസം

രമേശ് ചെന്നിത്തല
സഹകരണമേഖലയിൽ മാർക്സിസ്റ്റുകാർക്ക് മാത്രം നീതി ആരോപണവുമായി രമേശ് ചെന്നിത്തല
സഹകരണ സംഘങ്ങളിലെ അറ്റൻഡർമാരുടെ പ്രമോഷൻ വൈകിപ്പിക്കുന്ന ഭേദഗതി ഒഴിവാക്കുന്നത് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് കോൺഗ്രസ് ഐഎൻടിയുസി ഏകദിന ഉപവാസം സംഘടിപ്പിച്ചത്. സഹകരണമേഖലയിൽ സമഗ്ര പെൻഷൻ പദ്ധതി, ശമ്പളവർധനവ്, പാർട് ടൈം സ്വീപ്പർമാർക്ക് സ്ഥിരനിയമനം എന്നിവയാണ് സംഘടനയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ.
Last Updated : Jun 24, 2019, 5:39 PM IST