കേരളം

kerala

ETV Bharat / briefs

സിവിൽ സർവീസിലെ ദുഷിപ്പികൾ തുടരാൻ സർക്കാർ അനുവദിക്കില്ല; മുഖ്യമന്ത്രി - സിവിൽ സർവീസ്

അർഹതപ്പെട്ടവർക്ക് അർഹത മാനദണ്ഡമായി എടുത്ത് ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടാകരുത‌്-മുഖ്യമന്ത്രി

സിവിൽ

By

Published : Jun 22, 2019, 5:01 AM IST

ആലപ്പുഴ: അർഹതപ്പെട്ടവരെ അനാവശ്യമായി സർക്കാർ ഓഫീസുകളിൽ പലതവണ നടത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും ഒറ്റപ്പെട്ട ഇത്തരം ജീവനക്കാർ പേരുദോഷമുണ്ടാക്കുന്നുവെന്ന‌് സിവിൽ സർവീസിലുള്ളവർ ഓർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിപ്പാട് റവന്യൂ ടവറും പൊലീസ് പാർപ്പിട സമുച്ചയവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.

സിവിൽ സർവീസിലെ ദുഷിപ്പുകൾ പൂർണമായും വിട്ടുമാറിയിട്ടില്ല. ഇത്തരം ദുഷിപ്പുകൾ തുടരുന്നത‌് സർക്കാരോ, ജനങ്ങളോ ആഗ്രഹിക്കുന്നതല്ല. ഇതിനർഥം ഒരു വഴി വിട്ട നടപടിയും സ്വീകരിക്കണമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

സിവിൽ സർവീസ് ഇന്നത്തെ രീതിയിൽ ശക്തമാകുന്നത് ബ്രട്ടീഷുകാരുടെ കാലത്താണ‌്. ബ്രിട്ടീഷുകാരുടെ കാലത്ത് നാട്ടുകാർക്ക് സൗകര്യങ്ങൾ അനുവദിക്കാതിരിക്കാനായിരുന്നു താൽപര്യം. ആ ദുഷിപ്പാണ‌് വിട്ടുമാറാത്തത‌്. സിവിൽ സർവീസിൽ കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട‌്. എന്നാൽ, ജനങ്ങൾക്ക് എങ്ങനെ ആനുകൂല്യങ്ങൾ നൽകാതെയിരിക്കാം എന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്ത ചിലരുണ്ട്. അർഹതപ്പെട്ടവർക്ക് അർഹത മാനദണ്ഡമായി എടുത്ത് ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടാകരുത‌്.

അർഹതപ്പെട്ടവരെ കുറേത്തവണ നടത്തിക്കുന്നതിൽ പത്രാസ് കാണിക്കുന്ന ചിലരുണ്ട‌്. ആ മനോഭാവം ഉണ്ടാവാൻ പാടില്ല. ജീവനക്കാരിൽ ഒറ്റപ്പെട്ട ചിലരാണ‌് ഇങ്ങനെ ചെയ്യുന്നത‌്. അതാണ‌് പേരുദോഷമുണ്ടാക്കുന്നത‌്. ചുവപ്പുനാട ഭീതിയോടെയാണ് ജനങ്ങൾ കാണുന്നത്. അത് പൂർണമായും ഒഴിവാക്കാൻ കഴിയണം. അഴിമതി ഒരിടത്തും അനുവദിക്കില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി നമുക്കുണ്ടെങ്കിലും ചിലയിടങ്ങളിൽ ആ ദുശ്ശീലം മാറിയിട്ടില്ല. ഏത് തസ്‌തികയിലിരുന്നാലും അവനവന്‍റെ വരുമാനത്തിനനുസരിച്ച് ജീവിക്കാൻ പഠിക്കണം. വലിയ ദോഷങ്ങളില്ലാത്ത ശമ്പളം കിട്ടുന്നുണ്ട‌്. ശമ്പള പരിഷ‌്കരണം ഇനിയും നടപ്പാക്കും. അതുകൊണ്ട‌് തൃപ‌്തിയടയണം. അതുപോരെന്നു കരുതി മറ്റു വഴികളിലൂടെ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് വീട്ടിൽ കിടന്ന് ഉറങ്ങുന്നതിന് പകരം ജയിലിൽ കിടന്നുറങ്ങേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details