പുതുച്ചേരി: പുതുച്ചേരി സര്‍ക്കാരിന് തിരിച്ചടിയുമായി സുപ്രീം കോടതി നടപടി. ജൂണ്‍ ഏഴിന് ചേരുന്ന ക്യാബിനറ്റ് യോഗത്തിലെടുക്കുന്ന സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കരുതെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സർക്കാരും ലഫ്റ്റനന്‍റ് ഗവർണറും തമ്മിലുള്ള പ്രശ്നങ്ങളില്‍ ജൂലൈ 21നകം മറുപടി നല്‍കാൻ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഹര്‍ജിയിലാണ് നടപടി.
പുതുച്ചേരിയില്‍ കോടതി ഇടപെടല്‍: സര്‍ക്കാർ പ്രതിസന്ധിയില്‍
ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഹര്‍ജിയിലാണ് നടപടി
kiran bedi
2016-ൽ പുതുച്ചേരിയിൽ നാരായണസ്വാമിയുടെ കോൺഗ്രസ് സർക്കാർ അധികാരമേറ്റത് മുതൽ ലഫ്റ്റനന്‍റ് ഗവർണറായി എത്തിയ കിരൺ ബേദിയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളിൽ ലഫ്. ഗവർണർ അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാര്‍ അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു.