കേരളം

kerala

ETV Bharat / briefs

കാണാതായ പൊലീസ് ഉദ്യോഗസ്ഥന് വേണ്ടി തിരച്ചിൽ തുടരുന്നു - സിഐ നവാസ്

സിഐ നവാസ് എത്തിയെന്ന് കരുതുന്ന ഭാഗങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. തെക്കൻ കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്

സിഐ നവാസ്

By

Published : Jun 14, 2019, 12:20 PM IST

Updated : Jun 14, 2019, 1:21 PM IST

കൊച്ചി: കാണാതായ എറണാകുളം സെൻട്രൽ സി ഐ നവാസിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ കായംകുളത്തേക്ക് പോയെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, കൊച്ചിയിൽ നിന്ന് ഇന്നലെ തന്നെ പൊലീസ് സംഘം കായംകുളത്ത് എത്തി അന്വേഷണമാരംഭിച്ചിരുന്നു. കായംകുളത്ത് സിഐ നവാസ് എത്തിയെന്ന് കരുതുന്ന ഭാഗങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. തെക്കൻ കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.

Last Updated : Jun 14, 2019, 1:21 PM IST

ABOUT THE AUTHOR

...view details