കൊച്ചി: സിഐ നവാസിന്‍റെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട്, ആരോപണ വിധേയനായ അസിസ്റ്റന്‍റ് കമ്മീഷണർ സുരേഷ് കുമാറിനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. എറണാകുളം സെൻട്രൽ സിഐ ആയിരുന്ന വിഎസ് നവാസിനും എസിപി സുരേഷിനും മട്ടാഞ്ചേരി സ്റ്റേഷനിൽ ചുമതല ഏറ്റെടുക്കുന്നതിനുള്ള ട്രാൻസ്ഫർ ഓർഡർ ഇറക്കിയിരുന്നു. രണ്ട് പേരും മട്ടാഞ്ചേരി സ്റ്റേഷനിലേക്ക് മാറാനിരിക്കെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ഈ സാഹചര്യത്തിൽ രണ്ട് പേരെയും ഒരേ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന സിറ്റി പൊലീസ് കമ്മീഷണർ വിജയ സാക്കറെ നൽകിയിട്ടുണ്ട്.
സിഐ നവാസിന്‍റെ ഒളിച്ചോട്ടം; അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരെ നടപടിക്ക് സാധ്യത
സിഐ നവാസിനെയും അസിസ്റ്റന്‍റ് കമ്മീഷണർ സുരേഷ് കുമാറിനെയും ഒരേ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റേണ്ടതില്ലെന്ന് തീരുമാനം. ഇത് സംബന്ധമിച്ച് വ്യക്തമായ സൂചന സിറ്റി പൊലീസ് കമ്മീഷണർ വിജയ സാക്കറെ നൽകിയിട്ടുണ്ട്.
ci navas
നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതും, പരാതിയിൽ എസിപിയുടെ പേര് സൂചിപ്പിക്കുന്നതും ഗൗരവമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാണുന്നത്. തൽക്കാലം സിഐ നവാസിനെതിരെ നടപടിയുണ്ടാവാൻ സാധ്യതയില്ല. അതേസമയം മേലുദ്യോഗസ്ഥർക്കെതിരെ പരസ്യ പ്രതികരണം നടത്തരുതെന്ന കർശന നിർദേശം സിഐക്ക് ലഭിച്ചുവെന്നാണ് സൂചന.